ഇന്ത്യയിലെ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ദീപാവലി സമ്മാനവുമായി ഗൂഗിള്‍. വിവിധ ഫെസ്റ്റിവലുകളോട് അനുബന്ധിച്ച് ആകർഷകമായ ഗെയിമുകള്‍ ഗൂഗിള്‍ പേ അവതരിപ്പിക്കാറുണ്ട്.
അത്തരത്തില്‍ ഈ ദീപാവലിക്ക് ലഡു കളക്ഷൻ ഗെയിം ആണ് ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുന്നത്. ആകെ 6 കളറുകളിലുള്ള ലഡു കളക്‌ട് ചെയ്യുക എന്നതാണ് മത്സരത്തിന്റെ അന്തിമ വിജയലക്ഷ്യം. ഗൂഗിള്‍ പേ വഴി നടത്തുന്ന വിവിധ ഇടപാടുകളിലൂടെയാണ് ഈ ലഡു ശേഖരിക്കാൻ കഴിയുക. ഇത്തരത്തില്‍ നിശ്ചിത 6 ലഡുവും കളക്‌ട് ചെയ്യുന്നവർക്ക് 1001 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്ന് ഗൂഗിള്‍ പേ വാഗ്ദാനം ചെയ്യുന്നു.
ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്യുമ്ബോള്‍ ഏറ്റവും മുകളിലായി സെലിബ്രേറ്റ് ദിസ് ദിവാലി വിത്ത് ലഡൂസ് (Celebrate this Diwali with Ladoos) എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്തുകൊണ്ട് ഗെയിം ലിങ്കിലേക്ക് ഉപയോക്താക്കള്‍ക്ക് കടക്കാനാകും. ആളുകളെ ഗൂഗിള്‍ പേയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്.
മറ്റ് കാമ്ബെയ്‌നുകള്‍ക്ക് സമാനമായി, ആറ് തരം "ലഡൂകള്‍" ശേഖരിക്കുന്നതിന് പ്ലാറ്റ്‌ഫോമില്‍ വിവിധ ഇടപാടുകള്‍ നടത്തേണ്ടതുണ്ട്. ഗൂഗിള്‍ പേ വഴി ഒരാള്‍ക്ക് എങ്ങനെ ദീപാവലി ഓഫർ ക്യാഷ്ബാക്ക് നേടാം എന്നതിൻ്റെ ഡീറ്റെയില്‍സ് നോക്കാം: ഔദ്യോഗിക സൈറ്റിലെ വിവരങ്ങള്‍ പ്രകാരം, ഉപയോക്താക്കള്‍ക്ക് ലഡൂകള്‍ ശേഖരിക്കുന്നതിലൂടെ 51 രൂപ മുതല്‍ 1,001 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകും.
വിവിധ മാർഗങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് ലഡു സ്വന്തമാക്കാം. ഒക്ടോബർ 21 മുതല്‍ നവംബർ 7 വരെയാണ് ഈ ഗെയിം നടക്കുക. അതിനുള്ളില്‍ നിശ്ചിത 6 ലഡു സ്വന്തമാക്കുന്നവർക്കാണ് ക്യാഷ്ബാക്ക് ലഭ്യമാകുക. പ്രധാനമായും അഞ്ച് മാർഗങ്ങളിലൂടെ ലഡു സ്വന്തമാക്കാം എന്ന് ഗൂഗിള്‍ പേ മാർഗനിർദേശത്തില്‍ പറയുന്നു.
ഗൂഗിള്‍ പേ ദീപാവലി ലഡു സ്വന്തമാക്കാനുള്ള മാർഗങ്ങള്‍ (How to collect Ladoos): സ്കാൻ ആൻഡ് പേ എനി മർച്ചന്റ്: ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളിലെ പർച്ചേസുകള്‍ക്ക് ഗൂഗിള്‍ പേ വഴി പണം നല്‍കുന്നതിലൂടെ ലഡു സ്വന്തമാക്കാനാകും. മിനിമം 100 രൂപയുടെ പർച്ചേസ് എങ്കിലും (ദിവസം 2 ചാൻസ്) നടത്തണം എന്നുമാത്രം.
മൊബൈല്‍ റീച്ചാർജ്: ഏതെങ്കിലും ടെലിക്കോം കമ്ബനിയുടെ 100 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാൻ ഗൂഗിള്‍ പേ വഴി റീച്ചാർജ് ചെയ്താല്‍ ലഡു ലഭ്യമാകും. (ദിവസം 4 ചാൻസ്). പേ എ ബില്‍: നിശ്ചിത കാറ്റഗറിയിലുള്ള ബില്ലുകള്‍ ഗൂഗിള്‍ പേ വഴി റീച്ചാർജ് ചെയ്താലും ലഡു ലഭിക്കും. പരമാവധി രണ്ട് ഇടപാടുകളിലാണ് ഇത്തരത്തില്‍ ലഡു ലഭിക്കുക. മിനിമം 100 രൂപയെങ്കിലും ട്രാൻസാക്ഷൻ ചെയ്യുകയും വേണം.
ബൈ എ ഗിഫ്റ്റ് കാർഡ്: ഏതെങ്കിലും കമ്ബനികളുടെ ഗിഫ്റ്റ് കാർഡുകള്‍ (മിനിമം 200 രൂപയുടെ എങ്കിലും) വാങ്ങുന്നതിലൂടെയും ലഡു ലഭിക്കും. ദിവസം ഒരു തവണമാത്രമാണ് ഇത് സാധ്യമാകുക. ഗിഫ്റ്റ് എ ലഡു ടു എ ഫ്രണ്ട്: മത്സരത്തിന്റെ ഭാഗമായി ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് നമ്മുടെ കൈവശം അധികമായുള്ള ലഡു സമ്മാനിക്കുന്നതിലൂടെയും ലഡു സ്വന്തമാക്കാനാകും. ദിവസം ആകെ 5 ഇടപാടുകള്‍ മാത്രമാണ് ഇത്തരത്തില്‍ നടത്താനാകുക.
ഒരേ വ്യാപാരിക്ക് തന്നെയോ സുഹൃത്തിനോ ഒരു ദിവസം ഒന്നിലധികം ഇടപാടുകള്‍ നടത്തിയാല്‍ അതിനെല്ലാം ലഡു ലഭിക്കും എന്ന് കരുതരുത്, വ്യത്യസ്ത ആളുകളുമായി വേണം ഇടപാടുകള്‍ നടത്താൻ. മാത്രമല്ല സ്വർണം വാങ്ങുക, ഇൻഷുറൻസ് വാങ്ങുക, ആമസോണ്‍ പേ ഗിഫ്റ്റ് കാർഡുകള്‍ വാങ്ങുക തുടങ്ങിയ പേയ്‌മെൻ്റ് പ്രവർത്തനങ്ങള്‍ ലഡൂ റിവാർഡുകള്‍ക്ക് യോഗ്യമല്ല.
Prasanth Kumar Gizbot
source: gizbot.com
Post a Comment