കണ്ണൂർ: സാധാരണക്കാരെ ടൂറിസത്തിലേക്കും ടൂറിസത്തെ സാധാരണക്കാരിലേക്കും എത്തിക്കുകയും ചെയ്യുന്ന ഉത്തരവാദത്ത ടൂറിസം ഇരിക്കൂർ നിക്ഷേപക സംഗമത്തിലൂടെ സാധ്യമാകുന്നു.
ഇരിക്കൂർ എംഎല്‍എ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹായത്തോടെ പാലക്കയം തട്ടില്‍ നടന്ന നിക്ഷേപക സംഗമ അവലോകന യോഗത്തില്‍ 171.27 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങളുമായി വിവിധസംരംഭകർ മുന്നോട്ടു വന്നു.
മലയോര മേഖലയിലെ ജൈവ സംസ്കൃതിക്ക് കോട്ടം തട്ടാത്തവിധം ഉള്ള ഫാം ടൂറിസം, ഫുഡ് പ്രൊസസ്സിംഗ്, മേഖലകളാണ് നിക്ഷേപകരെ കൂടുതല്‍ ആകർഷിച്ചത്, ഈ രണ്ട് മേഖലകളില്‍ നിന്നുമായി 126.67 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങള്‍ ചടങ്ങില്‍ ഉണ്ടായി.
പ്ലാസ്റ്റിക് റീസൈക്ലിംഗ്, പേപ്പർ ,ഫർണിച്ചർ നിർമ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലായി നൂതന ആശയങ്ങളുടെ 44.6 കോടിയുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായി.
സ്വകാര്യ വ്യവസായ പാർക്കുകള്‍ക്ക് അനുയോജ്യമായ ഭൂമി ഇരിക്കൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാണ് ഇവയെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാല്‍ ഉത്പാദന മേഖലയിലെ നിരവധി സംരംഭങ്ങള്‍ക്ക് സാധ്യത തെളിയും പദ്ധതികളിലൂടെ ഇരിക്കൂറില്‍ കാർഷിക മൂല്യ വർധന ഉല്‍പ്പന്ന സംരംഭങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ട്
ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ സജീവ് ജോസഫ് എം.എല്‍.എ യുടെ നേതൃത്വത്തിലാണ് ഇൻവെസ്റ്റേഴ്സ് റിവ്യൂ മീറ്റ് സംഘടിപ്പിച്ചത്. 2022 നവംബറില്‍ പൈതല്‍മലയില്‍ സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ് മീറ്റില്‍ പ്രഖ്യാപിച്ച വിവിധ പ്രൊജക്ടുകളുടെ വിലയിരുത്തലും പുതിയ പദ്ധതികളുടെ പരിചയപ്പെടുത്തലിനുമായി സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ് റിവ്യൂ മീറ്റിലാണ് വിവിധ സംരഭകർ ഇത് പ്രഖ്യാപിച്ചത്.
നടുവില്‍ പഞ്ചായത്തില്‍ കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇക്കോ ഷോപ്പുകളും ചക്ക ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ നിർമ്മിക്കുന്നതിനുള്ള സാധ്യതയും നവ സംരംഭകർക്കുള്ള പുതിയ വഴികളാണ് എരുമേശ പഞ്ചായത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ ഉല്‍പാദനവും വിപനയും കൃഷിവകുപ്പിന്റെ പരിഗണനയിലുള്ള പദ്ധതികളാണ് ഇതും ഇരിക്കൂർ മണ്ഡലത്തെ സംബന്ധിച്ച് ഏറെ ഏറെ പ്രതീക്ഷയർപ്പിക്കാവുന്ന സംരംഭം മേഖലയാണ് ഫാം ടൂറിസവും ഇതോടനുബന്ധിച്ചുള്ള പഴം പച്ചക്കറി മേഖലയിലെ സംരംഭം സാധ്യതകളും ഇരിക്കൂർ മണ്ഡലത്തിന്റെ പൊതുസംരംഭം സാധ്യതകള്‍ക്ക് വഴിതെളിക്കുന്നു പയ്യാവൂർ കാഞ്ഞിരക്കൊല്ലി അളകാപുരി കുന്നത്തൂർപാടി സന്ദർശകർക്ക് ജൈവ തനത് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കീയോസ്ക്കുകള്‍ നിർമിച്ച് ഏറെ സന്ദർശകരെ ആകർഷിക്കാൻ സാധിക്കുന്നതാണ് കർണാടക വനം മേഖലയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ സഹായത്തോടെ ഏറുമാടങ്ങള്‍ ഉണ്ടാക്കി ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാനും കൃഷിവകുപ്പ് ആലോചിക്കുന്നുണ്ട് മാമാനിക്കുന്ന ദേവീക്ഷേത്രത്തിന് സമീപം ഇളനീർ പാർലറുകള്‍ സ്ഥാപിക്കുന്നത് ഈ മേഖലയില്‍ പുതിയ ആളുകളെ ആകർഷിക്കും അഡ്വഞ്ചർ സ്റ്റൈല്‍ ഫാം ടൂറിസം ഈവനിംഗ് വർക്കിംഗ് സ്പേസിനുള്ള മുളംകാടുകള്‍ ഇവയും കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട് ഫ്ലോറി വില്ലേജ് കൂണ്‍ കൃഷി സംരംഭങ്ങള്‍ spc മുഖേന കാർഷിക മൂല്യവർദ്ധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കല്‍ കെഎസ്‌ആർടിസിയെ ഉപയോഗപ്പെടുത്തി ടൂറിസം പ്രമോട്ട് ചെയ്യുന്നതിനുള്ള പദ്ധതികള്‍ എന്നിവയും പരിഗണനീയമായ പദ്ധതികളാണ്
ഇരിക്കൂറിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി വിവിധ കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതായും ശേഷിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഊർജിത ശ്രമങ്ങള്‍ നടക്കുന്നതായും എം.എല്‍ എ അറിയിച്ചു.
ഇരുന്നുറോളം പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ നൂറിലധികം സംരഭകർ പങ്കെടുത്തു. അതില്‍ തന്നെ എഴുപതോളം നവസംരഭകർ ആണ് 172 കോടിയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമേ പ്രഖ്യാപിച്ചതാണിവ.
Post a Comment