ഡയറി എഴുതാത്തതിന് 5 വയസുകാരനെ തല്ലിച്ചതച്ച അധ്യാപിക അറസ്റ്റിൽ

5 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. തൃശൂർ കുരിച്ചിറ സെന്‍റ് ജോസഫ് സ്കൂളിലെ അധ്യാപിക സെലിൻ ആണ് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ 5 വയസുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെയാണ് തല്ലിയത്.

Post a Comment

Previous Post Next Post