1606 രൂപ മുതല്‍ വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്

കൊച്ചി: 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനനിരക്കുകളുമായി എയർ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്ലാഷ്‌ സെയില്‍. നവംബർ ഒന്നു മുതല്‍ ഡിസംബർ 10 വരെയുള്ള യാത്രകള്‍ക്കായി ഈ മാസം 27നകം ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ് 1606 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കുക.


1456 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റുകള്‍ ലഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ (airindiaexpre ss.com) ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 

കൊച്ചി-ബംഗളൂരു, ചെന്നൈ-ബംഗളൂരു, ഗോഹട്ടി-അഗര്‍ത്തല, വിജയവാഡ-ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളില്‍ ഓഫർ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.

Post a Comment

Previous Post Next Post