കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ഒരാളെ അനന്തമായി ജയിലിൽ ഇടാനാകില്ലെന്നും എന്തുകൊണ്ടാണ് കേസിലെ വിചാരണ നീളുന്നുവെന്നും കോടതി ചോദിച്ചു. പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യം
Alakode News
0
Post a Comment