കർണാടകയിൽ മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുൻ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തൽ. അർജുൻ സഞ്ചരിച്ച ലോറി പുഴയില്‍ നിന്ന് കണ്ടെത്തി, പുറത്ത് എത്തിച്ചു. ലോറി അർജുന്റേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. അപകടം നടന്ന് 70 ദിവസങ്ങള്‍ക്ക് ശേഷമാണ് വാഹനം കണ്ടെത്തിയത്.ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ട്രക്കിൽ നിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതാണെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജില്ലാ ഭരണകൂട അധികൃതരാകും മൃതദേഹം ആരുടേത് ആണ് എന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കുക. ട്രക്കിനുള്ളിൽ ഉള്ളത് അർജുന്റെ മൃതദേഹം തന്നെയാണെന്ന് സുഹൃത്ത് മനാഫ് പറയുന്നത്. എന്നാൽ ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്.
അർജുന്റെ ലോറി പുറത്തെടുത്തു; ക്യാബിനുള്ളിൽ മൃതദേഹം
Alakode News
0
Post a Comment