സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

പോസ്റ്റ് ഓഫീസില്‍ നിന്നുള്ള സന്ദേശമെന്ന വ്യാജേന സൈബർ തട്ടിപ്പ് വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. നിങ്ങള്‍ക്ക് വന്ന കത്തില്‍ പൂർണമായ മേല്‍വിലാസം ഇല്ലെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ട് ലിങ്ക് അയച്ചു നല്‍കിയാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ട്. തട്ടിപ്പിനിരയായാല്‍ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം.

Post a Comment

Previous Post Next Post