പലസ്തീൻ യുദ്ധത്തില്‍ പരിക്കേറ്റ മലയാളി നഴ്സ് വീട്ടിലെത്തി


പയ്യാവൂർ: പലസ്തീൻ-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേലിലെ അഷ്കളോണിലുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യാവൂർ സ്വദേശിനിയായ നഴ്സ് വീട്ടില്‍ തിരിച്ചെത്തി.
പാലതണ്ടാർ വീട്ടില്‍ ആനന്ദന്‍റെ ഭാര്യ ഷീജയാണ് വണ്ണായിക്കടവിലെ വീട്ടില്‍ തിരികെയെത്തിയത്. 

കഴിഞ്ഞ എട്ടു വർഷമായി ഇസ്രയേലില്‍ കെയർ ഗിവർ തസ്തികയില്‍ ജോലി ചെയ്തുവന്ന ഷീജക്ക് 2023 ഒക്ടോബർ ഏഴിനുണ്ടായ സ്ഫോടനത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. 

വയറിലും നട്ടെല്ലിലും വെടിയുണ്ടകള്‍ തുളച്ചുകയറിയതിനാല്‍ ഒരു വർഷക്കാലം ഇസ്രയേലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയുടെ ആവശ്യത്തിനായി ഭർത്താവ് ആനന്ദനും ഇസ്രയേലിലെത്തിയിരുന്നു. ഇവരുടെ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ ബിഎസ്‌സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 

രണ്ടാമത്തെയാള്‍ നഴ്സിംഗ് വിദ്യാർഥിനിയാണ്. നാട്ടില്‍ തിരികെയെത്തിയ ഷീജയെ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ സാജു സേവ്യർ വീട്ടിലെത്തി നേരില്‍ക്കണ്ട് വിവരങ്ങളറിഞ്ഞു. വൈസ് പ്രസിഡന്‍റ പ്രീത സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.മോഹനൻ, പി.സി.ജയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഷീജക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്ന് സാജു സേവ്യർ അറിയിച്ചു.

Post a Comment

Previous Post Next Post