തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഗ്രേഡ് സമ്ബ്രദായത്തില്‍ പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
2023, 2024 മാർച്ച് പരീക്ഷകള്‍ എഴുതിയ പരീക്ഷാർഥികള്‍ 500 (അഞ്ഞൂറ് രൂപ മാത്രം) രൂപയുടെയും പരീക്ഷ എഴുതി രണ്ട് വർഷത്തിനുശേഷമുള്ള പരീക്ഷാർഥികള്‍ 200 (ഇരുനൂറ് രൂപ മാത്രം) രൂപയുടെയും ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍
സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം- 12 എന്ന പേരില്‍ അംഗീകൃത ബാങ്കില്‍ നിന്നാണ് ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. ഡിമാന്റ് ഡ്രാഫ്റ്റ്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിച്ചാല്‍ മാർക്ക് വിവരം ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Post a Comment