അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച്‌ നാവിക സേന; ഷിരൂരില്‍ നിന്ന് മടങ്ങുന്നു, തിരച്ചില്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാല്‍ മാത്രം

ബംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെയും മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമം നാവിക സേന അവസാനിപ്പിക്കുന്നു.

തെരച്ചില്‍ അവസാനിപ്പിച്ച്‌ മടങ്ങിപ്പോകുകയാണെന്ന് നാവിക സേന അറിയിച്ചു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച്‌ ദൗത്യത്തിന്റെ ഭാഗമാകാനാണ് തീരുമാനം.

നിലവില്‍ നാവികസേനയുടെ കോർഡിനേറ്റുകള്‍ എല്ലാം ഡ്രഡ്ജിങ് കമ്ബനിക്ക് നല്‍കി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച്‌ മാത്രം വിളിക്കാനും തീരുമാനമായി.

Post a Comment

Previous Post Next Post