വെള്ളരിക്കുണ്ട്: മാനന്തവാടി ഡിപ്പോയില്‍നിന്ന് സർവീസ് ആരംഭിച്ച കാഞ്ഞങ്ങാട് ബസിന്‍റെ സമയം പുനഃക്രമീകരിച്ചു. മാനന്തവാടിയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെട്ട് ഇരിട്ടി 5.40, ചെറുപുഴ 7.50, ഭീമനടി, വെള്ളരിക്കുണ്ട് 8.30, പരപ്പ 8.40, ഒടയഞ്ചാല്‍ 9.00, കാഞ്ഞങ്ങാട് 9.30 ന് എത്തുന്ന രീതിയിലുള്ള സമയമാറ്റം യാത്രക്കാർക്ക് ഉപകാരപ്രദമായി.
വയനാട് ഭാഗത്തുനിന്ന് ഉച്ചയ്ക്ക് 2.40 ന് ശേഷം ആലക്കോട്,ചെറുപുഴ വെള്ളരിക്കുണ്ട്, പരപ്പ, ഒടയഞ്ചാല്‍ ഭാഗത്തേക്ക് ബസുകളില്ല. കൂടാതെ വൈകുന്നേരം 5.00 ന് ശേഷം ഇരിട്ടിയില്‍ നിന്ന് ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കല്‍,വെള്ളരിക്കുണ്ട്,പരപ്പ, ഒടയഞ്ചാല്‍, കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബസുകള്‍ ഒന്നുമില്ലാത്തതിനാല്‍ മലയോര പ്രദേശത്തെ യാത്രക്കാർക്ക് സമയക്രമീകരണം ഉപകാരപ്രദമായി. വയനാട്, ഇരിട്ടി ഭാഗത്തുനിന്ന് പാണത്തൂർ, പനത്തടി, മാലക്കല്ല്, രാജപുരം, ചുള്ളിക്കര ഭാഗത്തേക്ക് ഒടയഞ്ചാലില്‍ നിന്ന് കണക്ഷൻ ബസുകള്‍ ലഭിക്കുകയും ചെയ്യും.
കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി സമയത്തു ഷൊർണൂർ വഴി പോകുന്ന ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്, വിവേക് എക്സ്പ്രസിനും മംഗലാപുരം ജംഗ്ഷൻ വഴി പോകുന്ന പൂർണ എക്സ്പ്രസ്, വെരാവല്‍ എക്സ്പ്രസ്, ഓഖ എക്സ്പ്രസ് എന്നീ ദീർഘ ദൂര ട്രെയിനുകള്‍ക്ക് പോകുന്ന മലയോര മേഖലയില്‍നിന്നുള്ള യാത്രക്കാർക്കും രാത്രി 9.30 ന് കാഞ്ഞങ്ങാട് എത്തുന്ന ഈ സർവീസ് ഉപകരിക്കും.
ഉച്ചകഴിഞ്ഞ് 3.45 ന് മാനന്തവാടിയില്‍നിന്ന് കൊട്ടിയൂർ, ഇരിട്ടി, ചെറുപുഴ, വെള്ളരിക്കുണ്ട്, ഒടയഞ്ചാല്‍ വഴി കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്‌ആർടിസി സർവീസ് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 70 ല്‍ പരം കുടിയേറ്റ കേന്ദ്രങ്ങളിലൂടെ പോകുന്നതിനാല്‍ മലയോര നിവാസികള്‍ക്കും, ബത്തേരി, മീനങ്ങാടി, പുല്‍പ്പള്ളി, കല്‍പ്പറ്റ മുതലായ പ്രദേശങ്ങളില്‍ നിന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ കുടിയേറ്റ മേഖലകളിലേക്ക് വരുന്നവർക്കും ഉപകരിക്കും.
കൂടാതെ റാണിപുരം, പൈതല്‍മല തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ,പയ്യാവൂർ, ആലക്കോട് അരങ്ങം, ചെറുപുഴ അയ്യപ്പക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കും ചെന്പേരി ബസിലിക്ക ഉള്‍പ്പെടെയുള്ള തീർഥാടനകേന്ദ്രങ്ങളിലേക്കും ബന്ധപ്പെടാൻ വളരെ ഉപകരിക്കും. രാവിലെ കാഞ്ഞങ്ങാട് നിന്ന് 8.00 ന് പുറപ്പെട്ട് ചെറുപുഴ- 10.15, ഇരിട്ടി- 12.45, മാനന്തവാടി 2.20ന് എത്തുന്ന സമയത്തില്‍ മാറ്റങ്ങളില്ല.
Post a Comment