ഹാൻഡ്ബോള്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പ് തേര്‍ത്തല്ലി മേരിഗിരി ജേതാക്കള്‍

തേർത്തല്ലി: ഇരുപതാമത് തളിപ്പറമ്ബ് നോർത്ത് ഉപജില്ല ഹാൻഡ്ബോള്‍ ചാമ്ബ്യൻഷിപ്പ് തേർത്തല്ലി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളില്‍ നടന്നു.

സീനിയർ ഗേള്‍സ്, ജൂണിയർ ഗേള്‍സ്, സബ്ജൂണിയർ ഗേള്‍സ് എന്നീ വിഭാഗങ്ങളില്‍ മേരിഗിരി ഹയർ സെക്കൻഡറി സ്കൂള്‍ ജേതാക്കളായി. 

സീനിയർ ബോയ്സ് വിഭാഗത്തില്‍ പെരുമ്ബടവ് ബിവിജെഎം സ്കൂള്‍, ജൂണിയർ ബോയ്സ് വിഭാഗത്തില്‍ സീതി സാഹിബ് തളിപ്പറമ്ബ് സ്കൂള്‍, സബ്ജൂണിയർ ബോയ്സ് വിഭാഗത്തില്‍ തളിപ്പറമ്ബ് സീതി സാഹിബ് സ്കൂള്‍ എന്നിവരും ജേതാക്കളായി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട് മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പിടിഎ പ്രസിഡന്‍റ് രാജേഷ് മാത്യു പുതുപ്പറമ്ബില്‍ അധ്യക്ഷത വഹിച്ചു. 

മേരിഗിരി ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ ഫാ. കുര്യാക്കോസ് അറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മേരിഗിരി ഹയർ സെക്കൻഡറി സ്കൂള്‍ മുഖ്യാധ്യാപകൻ സജി ജയിംസ് കണ്ണന്താനം, ഹാൻഡ്ബോള്‍ സബ്ജില്ല സെക്രട്ടറി രാജേഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post