ഇനി അവധികളുടെ ചാകര, തിരുവോണത്തിന് ബിവറേജ് തുറക്കുമോ?

തിരുവനന്തപുരം: ഇനി അവധികളുടെ നീണ്ട ഘോഷയാത്രയാണ് വരാനുള്ളത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളെല്ലാം സർക്കാരിൻ്റെ പൊതു അവധികള്‍ കൂടിയാണ്.

ഉത്രാടവും തിരുവോണവും ഇത്തവണ പ്രവർത്തി ദിവസങ്ങളില്‍ അല്ലാത്തതിനാല്‍ നീണ്ട അവധി എല്ലാ തവണത്തേയും പോലെ ഇത്തവണ ഇല്ല. ബോണസ് നല്‍കി റെക്കോർഡിട്ടതിന് പിന്നാലെ ബെവ്കോയുടെ അവധിയും ആളുകളുടെ സംശയമാണ്. (Beverages Corporation Onam Holiday) വരുന്ന ദിവസങ്ങളില്‍ ഏതൊക്കെ ദിവസങ്ങളില്‍ ബെവ്കോ തുറക്കുമെന്നത് പരിശോധിക്കാം.

ബെവ്കോ അവധി

ഇത്തവണ തിരുവോണത്തിന് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ഓണം അവധി സീരിസില്‍ തിരുവോണത്തിന് മാത്രമാണ് ബെവ്കോ അവധിയുള്ളത്. തിരുവോണത്തിന് ശേഷം അവധി വരുന്നത് ശ്രീനാരായണ ഗുരു സമാധിക്ക് മാത്രമാണ്. കണ്‍സ്യൂമർ ഫെഡിനും തിരുവോണത്തിന് അടക്കം അവധിയായിരിക്കും. എന്നാല്‍ സംസ്ഥാനത്തെ ബാറുകള്‍ക്ക് തിരുവോണം അവധി ബാധകമല്ല.


Post a Comment

Previous Post Next Post