തിരുവനന്തപുരം: സംസ്ഥാനത്ത് ആർ.സി, ഡ്രൈവിങ് ലൈസൻസിന്‍റെയും അച്ചടിയും വിതരണവും അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കരാർ എടുത്ത ഏജൻസിയെ ഒഴിവാക്കാനൊരുങ്ങി സർക്കാർ.
ഇതിനുള്ള ആദ്യഘട്ട നോട്ടീസ് ഏജൻസിക്ക് കൈമാറി. മോട്ടോർ വാഹനവകുപ്പു തന്നെ പ്രിന്‍റിങ് ഏറ്റെടുക്കാനാണ് തീരുമാനം.
കെ.എസ്.ആർ.ടി.സിയുടെ പാർസല്‍ വിതരണ സംവിധാനം വഴി ഇവ അപേക്ഷകരുടെ വീടുകളിലെത്തിക്കും. അച്ചടിക്കുന്നതിനുള്ള പി.വി.സി കാർഡ് വാങ്ങലാണ് മറ്റൊരു ഘടകം. ഇതിനായി ടെൻഡർ വിളിക്കാനും വാഹനവകുപ്പ് തീരുമാനിച്ചു. രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാൻ സൗകര്യമുള്ളതിനാല്‍ ഈ സാധ്യതയും പ്രയോജനപ്പെടുത്തും.
കരാർ ഏറ്റെടുത്ത കമ്ബനിക്ക് നല്‍കാനുള്ള കുടിശ്ശിക വർധിച്ചതോടെയാണ് ഇപ്പോള്‍ അച്ചടി നിലച്ചത്. കഴിഞ്ഞ നവംബറില്‍ ആര്‍.സി, ലൈസന്‍സ് അച്ചടി നിശ്ചലമായതിനെ തുടർന്ന് കുടിശ്ശികയായ ഒമ്ബത് കോടി നല്‍കിയാണ് പ്രതിസന്ധി പരിഹരിച്ചത്.
Post a Comment