കൂത്ത് പറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്‌പൻ (54) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഓഗസ്റ്റ് 2നാണ് അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമാവുകയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികൾക്കൊപ്പം ഇനി പുഷ്‌പനും ജ്വലിക്കുന്ന ഓർമകളായി മാറും.
Post a Comment