നെഹ്റു ട്രോഫി വള്ളംകളി ഇന്ന്, പുന്നമടക്കായലിലെ ജലരാജാവിനെ കാത്ത് വള്ളം കളി പ്രേമികള്‍

പുന്നമടക്കായലില്‍ ഇന്ന് നെഹ്റു ട്രോഫി വള്ളംകളി നടക്കും. രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.

പ്രധാന ആകർഷണമായ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണി മുതലാണ്. വൈകീട്ട് 5:30ന് പൂർത്തിയാകുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളി പ്രമാണിച്ച്‌ ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് 2024ലെ നെഹ്രു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. നെഹ്റു ട്രോഫിയില്‍ മുത്തമിടുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികള്‍. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മാറ്റിവെച്ച വള്ളംകളി ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരംഭിക്കുന്നത്. ആവേശത്തുഴയെറിയാൻ നിമിഷങ്ങള്‍ മാത്രം കാത്തിരിക്കെ പുന്നമടക്കായലിലേക്ക് മത്സരം കാണാൻ വിദേശികളുള്‍പ്പെടെയുള്ള ടൂറിസ്റ്റുകള്‍ എത്തിത്തുടങ്ങി.

Post a Comment

Previous Post Next Post