ഒടിടി റിലീസ് പ്രഖ്യാപിച്ച് 'വാഴ'

തിയേറ്ററുകളിലെ വിജയകരമായ ഓട്ടത്തിന് ശേഷം ഒടിടിയിലേക്ക് എത്തുകയാണ് ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ചിത്രം. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്. സെപ്റ്റംബര്‍ 23ന് ചിത്രം എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഓഗസ്റ്റ് 15ന് ആയിരുന്നു ചിത്രം തിയറ്റര്‍ റിലീസ് ചെയ്തത്.

Post a Comment

Previous Post Next Post