തിരൂർ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളില്‍ പഠനക്കുറിപ്പുകള്‍ (നോട്ട്സ്) ഉള്‍പ്പെടെയുള്ളവ അധ്യാപകർ വാട്സ്‌ആപ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നല്‍കുന്നതിന് വിലക്ക് ഏർപ്പെടുത്തി.
സമൂഹ മാധ്യമങ്ങള്‍ വഴി നോട്ട് നല്‍കുന്നത് വിദ്യാർഥികള്‍ക്ക് അമിത ഭാരവും പ്രിൻ്റൗട്ട് എടുത്ത് പഠിക്കുന്നത് സാമ്ബത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കു ന്നതായി കാണിച്ച് രക്ഷകർത്താക്കള്‍ ബാലവകാശ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹയർ സെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയരക്ടർ രാമകൃഷ്ണപിള്ള സുരേഷ് കുമാർ വിലക്ക് ഏർപ്പെടുത്തി സർക്കുലർ ഇറക്കിയത്.
കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസില്‍ ഹാജാരാകാൻ കഴിയാതിരുന്ന സാഹചര്യത്തില്‍ അവരുടെ പഠനം മുടങ്ങാതിരിക്കാനായി ഓണ്‍ലൈൻ പഠനരീതി പ്രാത്സോഹിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ അത്തരം സാഹചര്യമില്ല. അതിനാല്‍ വിദ്യാർഥികള്‍ക്ക് അവരുടെ പഠന കാര്യങ്ങള്‍ ഓർത്തിരിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അധ്യാപകർ നോട്സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വാട്സ്‌ആപ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നല്‍കി പ്രിന്റ് എടുപ്പിക്കുന്നത് മൂലം നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ടതായ പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നതായും സർക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പോലുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ പ്രിൻസിപ്പല്‍മാർ മോണിറ്ററിങ് നടത്തണമെന്നും സർക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിന് പുറമെ റീജ്യനല്‍ ഡപ്യൂട്ടി ഡയരക്ടർമാർ ഇടവി ട്ട് സ്കൂളുകളില്‍ സന്ദർശനം നടത്തി ഇത്തരം കാര്യങ്ങള്‍ നടക്കു ന്നില്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ വിദ്യാർഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ പ്രതികരണങ്ങള്‍ ആർ.ഡി.ഡിമാർ ആരായേണ്ടതുമാണെന്നും സർക്കുലറില്‍ പറയുന്നുണ്ട്
Post a Comment