മലപ്പുറം: വാഹനാപകടത്തെ തുടർന്ന് എയർബാഗ് മുഖത്ത് അമർന്ന് രണ്ട് വയസുകാരി ശ്വാസം മുട്ടി മരിച്ചു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്‍റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്.
ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാർ, ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്‍റെ മുൻസീറ്റില്‍ മാതാപിതാക്കളോടൊപ്പം അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് മുഖത്ത് അമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമാണ് കുട്ടി മരിച്ചത്.
കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പോലീസ് നടപടികള്‍ സ്വീകരിച്ചു.
Post a Comment