ദില്ലി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. രണ്ടുദിവസത്തിനകം രാജിവയ്ക്കുമെന്ന് പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴാണ് അദ്ദേഹം അറിയിച്ചത്.
ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയിലിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് ജയിലാലായിരുന്ന കെജ് രിവാളിന് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. കോടതിയില്‍ നിന്നും തനിക്ക് നീതി ലഭിച്ചെന്നും ജനങ്ങളുടെ കോടതയിലാണ് ഇനി നീതി ലഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Post a Comment