കരുവഞ്ചാല്‍: മലയോര മേഖലയിലെ പ്രധാന പുഴയായ കരുവഞ്ചാലില്‍ പുഴ മലിനീകരണത്തിന് അറുതിയില്ല. കരുവഞ്ചാല്‍ ടൗണിന്‍റെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന പുഴയുടെ ഇരുഭാഗത്തുമായുള്ള കെട്ടിടങ്ങളില്‍ നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.
ഇവിടെ താമസിക്കുന്നവർ യാതൊരു ശുചിത്വബോധവും ഇല്ലാതെയാണ് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉള്‍പ്പെടെ പുഴയിലേക്ക് തള്ളുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ പകല്‍ സമയങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിവയ്ക്കുകയും രാത്രിയുടെ മറവില്‍ പുഴയിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നതായി പുഴ സംരക്ഷണ പ്രവർത്തകർ പരാതിപ്പെടുന്നു. ഇതുമൂലം പുഴയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന കുടിവെള്ള കിണറുകളിലെ ഉള്‍പ്പെടെ കുടിവെള്ളം മലിനമാവുകയാണ്. ഇത് പല മാരക രോഗങ്ങള്‍ക്കും കാരണമാകുന്നു.
`
ഇതിനെതിരെ പലതവണ നടുവില്‍ പഞ്ചായത്ത് അധികൃതർക്കും പോലീസിനും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുള്ളതായി പുഴ സംരംക്ഷണസമതി പ്രവർത്തകരായ രാജൻ, ടി.പി. സദാനന്ദൻ, വി.എൻ. പവിത്രൻ, പങ്കജാക്ഷൻ കുറുവാച്ചിറ, കെ.സി. ലക്ഷ്മണൻ എന്നിവർ പറയുന്നു.
Post a Comment