തലശേരിയില്‍ ട്രെയിനില്‍ നിന്നും കാല്‍ വഴുതി പ്ലാറ്റ്‌ഫോമില്‍ വീണ യാത്രക്കാരന് രക്ഷകനായി റെയില്‍വെ പൊലിസ്


കണ്ണൂർ: ട്രെയിൻ നീങ്ങുന്നതിനിടെ കയറാൻ ശ്രമിക്കുമ്ബോള്‍ ട്രാക്കിലേക്ക് കാല്‍ വഴുതി വീണ യാത്രക്കാരനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി റെയില്‍വെ പൊലീസുകാരൻ.

തലശേരി റെയില്‍വെ പൊലീസ് എ.എസ്.ഐ പി. ഉമേശനാണ് തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ചന്ദ്രകാന്തിന് മുന്നില്‍ രക്ഷകനായത്. ട്രെയിനില്‍ നിന്നു വീണ യാത്രക്കാരനെ സെക്കൻ്റുകള്‍ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹങ്ങള്‍ക്ക് നടുവിലാണിപ്പോള്‍ ഉമേശൻ.
ജീവിതത്തില്‍ സെക്കൻ്റുകള്‍ക്ക് എത്ര മാത്രം വിലയുണ്ടെന്നറിയാൻ തലശേരി റെയില്‍വെ സ്റ്റേഷനിലെ ഈ ക്യാമറാ ദൃശ്യങ്ങള്‍ കണ്ടാല്‍ മതി. തിരുവനന്തപുരത്തു നിന്നും കൊച്ചുവേളിയില്‍ മുംബൈയിലേക്ക് 40 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു മുംബൈ സ്വദേശിയായ ചന്ദ്രകാന്ത്. ട്രെയിൻ തലശേരിയിലെത്തിയപ്പോള്‍ ചായ കുടിക്കാനായായി തലശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ചായ വാങ്ങി മടങ്ങുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.

Post a Comment

Previous Post Next Post