ആലക്കോട് മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിന്റെ മുറ്റത്ത് വിവിധ പച്ചക്കറി തൈകൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നു. തൈകൾ വാങ്ങുന്നവർക്ക് നടൽ മുതൽ വിളവെടുപ്പ് വരെ എല്ലാവിധ സഹായങ്ങളും നൽകുന്നതിനായി കാർഷിക വിദഗ്ധരുടെ സഹായങ്ങളും നിർദ്ദേശങ്ങളും വളരെ വേഗത്തിൽ നൽകി മികച്ച രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നതിന് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ അടുക്കളത്തോട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച തോട്ടത്തിനും മികച്ച കുട്ടി കർഷകനും മികച്ച കർഷകനും അവാർഡുകളും ഉണ്ടായിരിക്കും. ഒരു തൈയ്ക്ക് 2.50 യാണ് വില . കൂടുതൽ വിവരങ്ങൾക്ക് 8848414477 നമ്പറിൽ ബന്ധപ്പെടുക
അടുക്കളത്തോട്ടം വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
Post a Comment