വയനാട് ദുരിത ബാധിതർക്ക് വീടൊരുക്കാൻ 15 ദിവസം കൊണ്ട് DYFI കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 3,77,12,096 രൂപ. വിവധ പ്രവർത്തനങ്ങളിലൂടെയാണ് കണ്ണൂർ ജില്ലാ കമ്മിറ്റി വയനാടിനായി മൂന്നേ മുക്കാൽ കോടിയിലധികം രൂപ കണ്ടെത്തിയത്. സമാഹരിച്ച തുക ജില്ലാ ഭാരവാഹികൾ സംസ്ഥാന സെക്രട്ടറി വികെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർക്ക് കൈമാറി. വയനാടിനായി കുറഞ്ഞത് 25 വീടുകൾ നിർമിക്കുമെന്നാണ് DYFI പ്രഖ്യാപിച്ചത്.
വയനാടിന് കൈത്താങ്ങ്; DYFI കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 3.77 കോടി
Alakode News
0
Post a Comment