കേരളത്തിൽ ഇന്ന് ഹര്‍ത്താൽ, കടകളും സ്കൂളുകളും പ്രവർത്തിക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് ദളിത് - ആദിവാസി സംഘടനകളുടെ ഹർത്താൽ. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ദേശീയതലത്തിൽ ഭാരത് ബന്ദാണ് ആചരിക്കുക. ദളിത് സംഘടനകൾ ഇന്ന് സംസ്ഥാന വ്യാപകമായി ക്യാമ്പയിനും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. അതേസമയം, കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവർത്തിക്കും. പൊതുഗതാഗതത്തെയും ബാധിക്കില്ല.

ഇന്നത്തെ ഹര്‍ത്താൽ; ഇക്കാര്യം അറിയുക
✔ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും
✔ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികളുടെ സമിതി അറിയിച്ചു
✔ ബസ്, ട്രെയിൻ, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തെ ബാധിക്കില്ല
✔ സ്വകാര്യ വാഹനങ്ങൾ അടക്കം നിർബന്ധിച്ച് ഹര്‍ത്താൽ അനുകൂലികൾ തടയില്ല
✔ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധത്തിന്റെ ഭാഗമായാണ് ദളിത് സംഘടനകൾ ഇന്ന് ഹർത്താൽ ആചരിക്കുന്നത്

Post a Comment

Previous Post Next Post