വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് വമ്പൻ ഓഫറുമായി എയര്‍ടെല്‍

വയനാട്: വയനാടിനായി കൈ കോർത്ത് എയർടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്‌എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്.

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാൻ വൈകുന്നവർക്കും ഇളവ് നല്‍കിയിട്ടുണ്ട്.

ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവർക്ക് ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാൻ സാധിക്കും.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 276 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം.

Post a Comment

Previous Post Next Post