ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വപ്നം സാധ്യമാക്കി സ്വപ്‌നില്‍ കുസാലെയും

പാരിസ് ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നില്‍ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്‌നില്‍ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്

Post a Comment

Previous Post Next Post