രാത്രി വാതിലില്‍ മുട്ടും, സഹകരിക്കുന്ന നടിമാര്‍ക്ക് 'കോഡ്'; വഴങ്ങിയാല്‍ അവസരം, 'വില്ലന്മാര്‍' പ്രധാന നടന്മാരും

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

സിനിമാ സെറ്റില്‍ നായിക നടിമാരടക്കം നേരിടുന്നത് കടുത്ത ലൈംഗിക ചൂഷമാണെന്നും സഹകരിക്കുന്ന നടിമാരെ പ്രത്യേക 'കോഡ്' പേരിട്ടാണ് വിളിക്കുന്നതെന്നും ഹേമകമ്മിറ്റി റിപ്പോർട്ടില്‍ വെളിപ്പെടുത്തുന്നു. രാത്രി ഹോട്ടല്‍ മുറികളുടെ വാതിലില്‍ മുട്ടി വിളിക്കുമെന്നും തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കുമെന്നുമാണ് ചിലരുടെ മൊഴി. 

വാതില്‍ പൊളിച്ച്‌ അകത്ത് കയറുമെന്ന ഭയത്തിലാണ് പലപ്പോഴും സിനിമാ സെറ്റുകളില്‍ കഴിയുന്നതെന്ന് നടിമാർ ഹേമകമ്മറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയതായി റിപ്പോർട്ടില്‍ പറയുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും വഴിവിട്ട കാര്യങ്ങള്‍ക്കായി സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും. വഴങ്ങാത്തവർക്ക് അവസരം കുറയുമെന്നും പലതവണ ഷോട്ടുകള്‍ ചിത്രീകരിച്ച്‌ ബുദ്ധിമുട്ടിക്കുമെന്നും മൊഴിയില്‍ പറയുന്നു. 

ഒരാള്‍ക്കൊപ്പമോ, ഒരാള്‍ക്കൊപ്പമോ കിടക്ക പങ്കിടുകയും ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ മാത്രമേ മലയാള സിനിമയില്‍ മുന്നേറാനാവു എന്നും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു. സിനിമകളില്‍ നന്ഗനത പ്രദർശിപ്പിക്കാൻ നിർബന്ധിക്കുമെന്നും മതിയായ സൌകര്യങ്ങള്‍ നല്‍കാതെ സമ്മർദ്ദത്തിലാക്കി വരുതിയിലാക്കാൻ ശ്രമം നടത്തും. ഇതിനായി ഇടനിലക്കാർ സിനിമാ രംഗത്തുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു.

Post a Comment

Previous Post Next Post