സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കൂടിയ വിലയിലെത്തി. ഇന്ന് 400 രൂപ വര്‍ധിച്ച് 53680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55000 രൂപയിൽ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. ശേഷം വില തിരിച്ചുകയറുകയാണ്
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കൂടിയ വിലയിലെത്തി
Alakode News
0
Post a Comment