പ്രളയ ദുരിതാശ്വാസനിധിയിലേക്ക് യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യും

കണ്ണൂർ: പ്രളയ ദുരിതബാധിതരെ സഹായിക്കാൻ കണ്ണൂർ ജില്ലയിലെ യുവ വ്യാപാരികള്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യാൻ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിങ്ങ് കണ്ണൂർ ജില്ലാ കണ്‍വെൻഷൻ തീരുമാനിച്ചു.
കണ്ണൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെൻഷനില്‍ ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു.

ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് വിങ്ങ് പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എ ജെ റിയാസ് യൂത്ത് വിങ്ങിന്റെ പ്രസക്തിയെ സംബന്ധിച്ച്‌ ക്ലാസെടുത്തു.

Post a Comment

Previous Post Next Post