തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടലിനെ അതിജീവിച്ച മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സർക്കാർ.
ജീവനക്കാരുടെ അഞ്ചുദിവസത്തിന് മുകളിലുള്ള ശമ്ബളമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ സർവീസ് സംഘടനകളുടെ മുന്നില്‍ വെച്ചിട്ടുണ്ട്. സംഘടനകളുമായി സമവായത്തിലെത്തിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്ബളം പിടിക്കും.
അതിനിടെ, ഉരുള്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 180 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുകയാണ്. ആദ്യ ബാച്ചിലെ 16 മൃതദേഹങ്ങളുടെ സംസ്കാരം പൂർത്തിയായി. സർവമത പ്രാർഥനയോടെയാണ് ആളുകളെ മണ്ണിലടക്കിയത്. 14 എണ്ണം കൂടി ഉടൻ അടക്കും. പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷനിലാണ് അവർക്ക് നിത്യനിദ്രയൊരുക്കിയത്. തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങള്‍ ഇന്നലെ സംസ്കരിച്ചിരുന്നു. അവശേഷിക്കുന്നവ നാളെ സംസ്കരിക്കും.
Post a Comment