സംസ്ഥാനത്തെ ഈ വർഷത്തെ ഓണപരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ ഓണപരീക്ഷയുടെ തീയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 3 മുതൽ 12 വരെയാണ് ഓണപരീക്ഷ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെയും സ്കൂൾ ഒളിമ്പിക്സിന്റെയും ശാസ്ത്ര മേളയുടെയും തീയതി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കും. സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്തും, ശാസ്ത്ര മേള നവംബർ 14 മുതൽ 17 വരെ ആലപ്പുഴയിലും നടക്കും.

Post a Comment

Previous Post Next Post