വയനാടിന് സമ്പാദ്യക്കുടുക്ക നല്‍കിയ ആദിദേവിന് സൈക്കിള്‍ സമ്മാനമായി ലഭിച്ചു



ചെറുപുഴ: സൈക്കിള്‍ വാങ്ങാൻ സൂക്ഷിച്ച സമ്പാദ്യക്കുടുക്ക വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവർക്ക് നല്‍കിയ മൂന്നാം ക്ലാസുകാരൻ പി.എസ്.
ആദിദേവിന് സൈക്കിള്‍ സമ്മാനമായി നല്‍കി തിരുമേനിയിലെ വ്യാപാരി. 

തിരുമേനി എസ്‌എൻഡിപി എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദിദേവ്. ആദിദേവിന്‍റ കുഞ്ഞു മനസിലെ വലിയ നന്മയാണ് തന്നെ സൈക്കിള്‍ വാങ്ങി നല്‍കാൻ പ്രേരിപ്പിച്ചതെന്ന് സിജോ പറഞ്ഞു.

സൈക്കിള്‍ വാങ്ങാനായി അച്ഛൻ പണിക്ക് പോയി വരുമ്ബോള്‍ നല്‍കുന്ന നാണയത്തുട്ടുകളും സ്കൂളില്‍ നിന്ന് കിട്ടിയ കാഷ് അവാർഡുമൊക്കെ സൂക്ഷിച്ച്‌ വയ്ക്കുകയായിരുന്നു. 

സ്കൂളില്‍ നടന്ന ചടങ്ങില്‍ ആദി ദേവിനെ അനുമോദിച്ചു. മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്‍റ് കെ.സി. പ്രസൂണ്‍, അധ്യാപകരായ എൻ.ജെ. വർഗീസ്, മഞ്ജു മധു, ടി. നിഷാകുമാരി, കെ.ആർ. മിനി, കെ.ആർ. രമ്യ, മദർ പിടിഎ പ്രസിഡന്‍റ് ദീപ സിജോ എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post