കടവത്തൂർ : കണ്ണൂരില്‍ പ്ലസ്‌വണ്‍ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. കടവത്തൂർ ഗവ. വിഎച്ച്‌എസ്‌എസിലാണു സംഭവം.
സാരമായി പരുക്കേറ്റ വിദ്യാർഥി ആശുപത്രിയില്‍ ചികിത്സയിലാണ്. പാട്ടുപാടാനാവശ്യപ്പെട്ട് സീനിയർ വിദ്യാർഥികള്‍ മർദ്ദിക്കുകയായിരുന്നെന്നാണു വിവരം. കടവത്തൂർ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയില്‍ അജ്മലിനാണ് (16) പരിക്കേറ്റത്.
തിങ്കളാഴ്ച വൈകീട്ട് 4.30ന് സ്കൂള്‍ പരിസരത്തെ വഴിയില്‍ വെച്ച് 20 ഓളം പ്ലസ്ടു വിദ്യാർത്ഥികള്‍ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയൊ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കഴുത്തിനും കൈക്കും തലക്കും പരിക്കേറ്റ അജ്മലിനെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇത് മൂന്നാം തവണയാണ് അജ്മലിനുനേരെ സീനിയർ വിദ്യാർത്ഥികളുടെ കൈയ്യേറ്റമുണ്ടാകുന്നതെന്നും, രണ്ടു തവണയും ആരോടും അജ്മല്‍ പറഞ്ഞില്ലെന്നും, കൊളവല്ലൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഖാദർ പറഞ്ഞു.
Post a Comment