'പൊന്നപ്പനായി' സ്വര്‍ണം; പവന് കൂടിയത് 760 രൂപ

സ്വര്‍ണവില തന്റെ തനിനിറം കാട്ടിത്തുടങ്ങി. തുടര്‍ച്ചയായ കുതിപ്പാണ് വില നിലവാരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ടുവരുന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് കുതിച്ചുകയറിയത്. ഇതോടെ ഒരു ഗ്രാം പൊന്നിന് 6565 എന്ന നിലയിലേക്ക് വിപണിയെത്തി. സ്വര്‍ണം പവന് 760 രൂപ വര്‍ധിച്ച് 52520 രൂപയിലേക്ക് കുതിച്ചു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി 5425 രൂപയിലാണ് വ്യാപാരം. വെള്ളിവില ഗ്രാമിന് 88 രൂപയാണ്.

Post a Comment

Previous Post Next Post