തിരുവനന്തപുരം: കേരളത്തിന്‍റെ സർവീസ് ചരിത്രത്തില്‍ അത്യപൂർവ്വ നിമിഷം എത്തുന്നു. ഭർത്താവ് സ്ഥാനമൊഴിയുമ്ബോള്‍ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേല്‍ക്കുകയെന്ന ചരിത്ര സംഭവമാണ് കേരളത്തില്‍ നടക്കാൻ പോകുന്നത്.
നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വേണു വി ആഗസ്റ്റ് 31ന് ഒഴിയുമ്ബോളാകും അപൂർവ്വ നിമിഷം സാധ്യമാകുക. അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുക പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡോ. വേണുവിന്‍റെ ഭാര്യയുമായ ശാരദാ മുരളീധരനായിരിക്കും.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ചരിത്ര തീരുമാനമെടുത്തത്. കേരള ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമായാണ്.
Post a Comment