ബളാല്‍ പഞ്ചായത്ത് ഓഫീസിലും പ്രസിഡന്‍റിന്‍റെ വീട്ടിലും വിജിലൻസ് പരിശോധന

വെള്ളരിക്കുണ്ട്(കാസർഗോഡ്): ബളാല്‍ പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയത്തിന്‍റെ വീട്ടിലും വിജിലൻസ് പരിശോധന.
കോഴിക്കോട് നിന്നുള്ള വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ ഏഴിന് പ്രസിഡന്‍റിന്‍റെ മാലോത്തെ വീട്ടിലും ഓഫീസിലുമെത്തിയത്. നാല്പതോളം ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. 

കാല്‍ നൂറ്റാണ്ടായി ബളാല്‍ പഞ്ചായത്തില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവികള്‍ വഹിക്കുന്ന രാജു കട്ടക്കയം അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന പരാതിയെ തുടർന്ന് കോഴിക്കോട് വിജിലൻസ് കോടതിയുടെ സർച്ച്‌ വാറൻഡുമായാണ് ഉദ്യോഗസ്ഥർ എത്തിയത്. 

എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട് വീട്ടില്‍നിന്നോ ഓഫീസില്‍നിന്നോ കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.

Post a Comment

Previous Post Next Post