രയറോം പുഴയിലേക്ക് മാലിന്യം തള്ളല്‍ വ്യാപകം

ആലക്കോട്: രയറോം പുഴയില്‍ മാലിന്യം തള്ളുന്നത് വ്യാപകമായി. മലയോര ഹൈവേയില്‍ രയറോം പാലത്തിനു സമീപത്തു നിന്നാണ് മാലിന്യം തള്ളുന്നത്.

വീടുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ചാക്കിലാക്കിയാണ് പുഴയോരത്തേക്കു തള്ളുന്നത്. രാത്രി കാലങ്ങളില്‍ പുറമെ നിന്ന് വാഹനങ്ങളിലെത്തിയും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. 

ഇത് ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. 

രയറോം പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്ത് അധികൃതർ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post