ബെയ്‌ലി പാലം സജ്ജം; സൈന്യത്തിന്റെ ആദ്യ വാഹനം പാലത്തിലൂടെ കടത്തിവിട്ടു.

വയനാട് ചൂരൽമലയിൽ സൈന്യം നിർമിക്കുന്ന ബെയ്‍ലി പാലത്തിന്റെ നിർമാണം പൂർത്തിയായി. മുണ്ടക്കൈയേയും ചൂരൽമലയേയും ബന്ധിപ്പിച്ചാണ് ബെയ്‌ലി പാലം നിർമിച്ചത്. രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകകരമായ നീക്കമാണ് സൈന്യം നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ സൈന്യത്തിന്റെ ആദ്യ വാഹനം പാലത്തിലൂടെ കടത്തിവിട്ടു. ആംബുലൻസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളെ ഉടൻ കടത്തിവിടും.

Post a Comment

Previous Post Next Post