വയനാട് ഉരുൾപൊട്ടലിൽ കാണാതായത് 29 കുട്ടികളെ

വയനാട് ദുരന്തമേഖലയിൽ നിന്ന് 29 കുട്ടികളെ കാണാതായി. ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് വിഎ അറിയിച്ചു. വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ 4 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 25 കുട്ടികളെ ഇനി കണ്ടെത്താനുണ്ട്.

Post a Comment

Previous Post Next Post