മുൻ കേന്ദ്രമന്ത്രി കെവി തോമസിന്റെ ഭാര്യ ഷെര്‍ലി അന്തരിച്ചു

ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ ഏഴിന് തോപ്പുംപടിയിലെ വീട്ടില്‍ എത്തിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംസ്‌കാരം.

Post a Comment

Previous Post Next Post