പ്രസവശേഷം - ആരോഗ്യ പ്രവർത്തകർ നൽകുന്ന ഈ അറിവ് ശ്രദ്ധിക്കുക



പ്രസവശേഷം ആദ്യമായി ഊറി വരുന്ന മഞ്ഞ നിറത്തിലുള്ള പാൽ പോഷണം നിറഞ്ഞതാണ് അത് നിർബന്ധമായും കുഞ്ഞിന് നൽകണം. 

കൊളസ്ട്രം എന്നറിയപ്പെടുന്ന ഈ പാലിൽ ആന്റി ബോഡികൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ കുഞ്ഞിനുള്ള ആദ്യ പ്രതിരോധമായും ഇത് കണക്കാക്കാം. 

കുഞ്ഞിന്റെ ആദ്യ സുവർണ്ണ മണിക്കൂറിൽ കുഞ്ഞിന് മുലപ്പാൽ നൽകിയെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

മുലയൂട്ടലിൽ അമ്മയ്ക്കൊപ്പം നമുക്കും പങ്കാളിയാവാം.
#CollectorKNR #WeAreKannur #WCD

Post a Comment

Previous Post Next Post