ഷിരൂരില്‍ നിന്ന് മൃതദേഹം കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. കടൽ തീരത്ത് നിന്ന് ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്ന് 60km ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണെന്ന് നിഗമനം.
മൃതദേഹം കിട്ടിയ സ്ഥലത്ത് ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായിട്ടുണ്ട്
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായിട്ടുണ്ട്. ഡിഎൻഎ പരിശോധ നടത്താതെ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം, ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment