അമ്മ വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങി 13-കാരി; കുട്ടിക്ക് മലയാളം അറിയില്ലെന്ന് പൊലീസ്; വിവരം ലഭിക്കുന്നവര്‍ അറിയിക്കണം


തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്മാനില്ല. തിരുവനന്തപുരം കഴക്കൂട്ടാണ് സംഭവം.
അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്റെ മകള്‍ തസ്മീൻ ബീഗത്തെയാണ് കാണാതായത്.

അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ അമ്മ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ പത്ത് മണി മുതലാണ് കുട്ടിയെ കാണാതാകുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് മലയാള അറിയില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്ബറില്‍ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post