തിരുവനന്തപുരം: ഇ ചെലാന്റെ പേരില്‍ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി എം.വി.ഡിയുടെ മുന്നറിയിപ്പ്.
തട്ടിപ്പുകാർ ഇ ചെലാന്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരത്തില്‍ നിരവധി ആള്‍ക്കാരുടെ പണം നഷ്ടപ്പെട്ടതാായി പരാതി ഉയർന്ന സാഹചര്യത്തില്‍ മോട്ടോർ വാഹനവകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലാണ് എം.വി.ഡി മാർഗനിർദ്ദേശം പങ്കുവച്ചത്.
എം വി ഡിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് AI ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെല്ലാൻ്റെ പേരില്‍ വ്യാജ SMS മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കുക .............
ഇ-ചെല്ലാൻ്റെ (E Challan ) പേരില്‍ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാൻ്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആള്‍ക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
• ആരെങ്കിലും വാട്ട്സ് ആപ്പില്‍ അയച്ച് തരുന്ന ആപ്ലിക്കേഷൻ ഫയല്‍ (.apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.
• ഇ- ചെല്ലാൻ്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക. ഇ- ചെല്ലാൻ്റെ പേരില്‍ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍, ഇ-ചെല്ലാൻ്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.
Post a Comment