ആലക്കോട്: കോഴിക്കൂട്ടിൽ കയറി രണ്ട് പൂച്ചകളെ കടിച്ച് 3 കൊന്ന മൂർഖൻ പാമ്പിനെ വനം വകുപ്പ് റെസ്കവർ ഉദയഗിരി 8 യിലെ മനു പിടികൂടി. രയരോത്തെ കല്ലൂപറമ്പിൽ മനോഹരന്റെ വീടിന് ചേർന്നുള്ള കോഴിക്കൂട്ടിലാണ് മൂർഖൻ കയറിയത്. രണ്ട് അറകളുള്ള കൂടിൻ്റെ ഒരു ഭാഗത്ത് കോഴികളും മറുഭാഗത്ത് വളർത്തു പൂച്ചകളുമാണുണ്ടായിരുന്നത്. ഇതിനിടയിലാണ് മൂർഖൻ പൂച്ചകളെ കൊന്നത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മനു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി ഇതിന്റെ ആവാസവ്യവസ്ഥയിൽ വിടുകയായിരുന്നു.
കോഴിക്കൂട്ടിൽ കയറിയ മൂർഖനെ പിടികൂടി
Alakode News
0
Post a Comment