സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സില്‍ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സില്‍ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയില്‍ വച്ചാണ് സംഭവം.

കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

Post a Comment

Previous Post Next Post