അങ്കോള മണ്ണിടിച്ചില്‍; മണ്‍കൂനക്കടിയില്‍ അര്‍ജുന്റെ ട്രക്ക് ? ലഭിക്കുന്നത് ശക്തമായ സിഗ്നല്‍


കർണാടകയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ വേണ്ടിയുള്ള തിരച്ചില്‍ പതിനൊന്നാം ദിവസം. രക്ഷാദൗത്യം തുടർന്ന് കൊണ്ടിരിക്കുകയാണ്.അതെ സമയം,പുഴയിലെ മണ്‍കൂനക്ക് സമീപം പുതിയ ശക്തമായ ലോഹ സാന്നിത്യമുള്ള സിഗ്നല്‍ കണ്ടെത്തിയിട്ടുണ്ട്.അർജുൻ ന്റെ ലോറിയുടെ അതെ നീളത്തിലാണ് ലോഹ സാന്നിത്യം കാണിക്കുന്നത്.
പോണ്‍ടൂണ്‍സ് എത്തിച്ചു പരിശോധന നടക്കുമെന്നാണ് ദൗത്യസംഘം പറയുന്നത്. പുതിയ സിഗ്നല്‍ അർജുന്റെ ലോറിയുടേതാവാം എന്നാണ് നിഗമനം.വെള്ളത്തില്‍ ഇറങ്ങി പരിശോധിക്കാൻ ശ്രമം.സിഗ്നല്‍ 60 മീറ്റർ മുതല്‍ 100 മീറ്റർ അകലെ.അതേസമയം മണ്‍കൂനക്ക് മുകളില്‍ വലിയ പാറകള്‍ ഉണ്ട്.നദിക്കു നടുവില്‍ മണ്‍കൂന ഒരു തുരുത്തായി ഉയർന്ന് നില്‍ക്കുന്ന രീതിയിലാണ് ഉള്ളത്. വൈകീട്ടോടെ സ്കാനിംഗ് വിവരങ്ങള്‍ ലഭിക്കുമെന്നാണ് റിപോർട്ടുകള്‍.

Post a Comment

Previous Post Next Post