തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു. ഒന്നാം ക്ലാസ്സില്‍ ചേർന്ന കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്.
സർക്കാർ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ 92,638 കുട്ടികളാണ് ആകെ ഉള്ളത്.
കഴിഞ്ഞ വർഷം 99,566 സർക്കാർ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. സർക്കാർ സ്കൂളില്‍ ഇത്തവണ കുറഞ്ഞത് 6928 കുട്ടികളാണ്. എയ്ഡഡ് സ്കൂളിലും ഒന്നാം ക്ലാസില്‍ ചേർന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ട്. എയ്ഡഡ് സ്കൂളുകള്‍ ഈ വർഷം 1,58,348 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പഠിച്ചത്. കഴിഞ്ഞ വർഷം ഇത് 1,58,583 ആയിരുന്നു. 235 കുട്ടികളാണ് എയ്ഡഡ് സ്കൂളില്‍ ഇത്തവണ കുറഞ്ഞത്. അണ്‍ എയ്ഡഡ് സ്കൂളുകളോട് പ്രിയം കൂടുന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഈ വർഷം 47,862 കുട്ടികളാണ് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം 39,918 കുട്ടികളാണ് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പഠിച്ചത്. അണ്‍ എയ്ഡഡ് സ്കൂളില്‍ ഒന്നാം ക്ലാസില്‍ 7944 കുട്ടികളാണ് വർധിച്ചത്.
Tweet Facebook Whatsapp Telegram
Post a Comment