ഡബിള്‍ സുരക്ഷ; പി.എസ്.സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി പാസ്‌വേര്‍ഡ് മാത്രം പോരാ

പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒ.ടി.പിയും നിര്‍ബന്ധം. സുരക്ഷയുടെ ഭാഗമായാണ് പുതിയ സംവിധാനം. നിലവില്‍ യൂസര്‍ നെയിമും പാസ് വേര്‍ഡും മാത്രമാണ് ലോഗിന്‍ ചെയ്യാനായി നല്‍കേണ്ടത്. 
ഇനിമുതല്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. ഇവയിലേക്കാണ് ഒ.ടി.പി ലഭിക്കുക. ഈ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐ.ഡിയും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പുവരുത്തേണ്ടതാണ്. ജൂലൈ 1 മുതലാണ് പുതിയ സംവിധാനങ്ങള്‍ നിലവില്‍ വന്നത്. 
യൂസര്‍ ഐഡിയും പുതുക്കിയ പാസ് വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കല്‍ പാസ് വേര്‍ഡ് പുതുക്കുവാനും പി.എസ്.സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post